തിരൂരിനെ ഇളക്കി മറിച്ച് എസ് വൈ എസ് 'റോഡ് ടു തിരൂർ 'കാൽനട ജാഥ

 


തിരൂർ : 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ നടക്കുന്ന കാന്തപുരത്തിൻ്റെ കേരള യാത്രയെ വിളംബരപ്പെടുത്തി എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാൽനടജാഥ 'റോഡ് ടു തിരൂർ ' ശ്രദ്ധേയമായി. ജനുവരി 1 ന് കാസർഗോഡ് നിന്ന് ആരംഭിച്ച യാത്ര ജനുവരി 8 ന് ജില്ലയുടെ സ്വീകരണ കേന്ദ്രമായ തിരൂരിൽ എത്തുമ്പോൾ യാത്രയെ വരവേൽക്കാൻ ഒരുങ്ങി ചരിത്ര നഗരിയായ തിരൂർ. 

 തലക്കടത്തൂരിൽ നിന്ന് കേരള മുസ്‌ലിം ജമാഅത് ജില്ലാ വൈസ് പ്രസിഡന്റ്‌ സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരിയുടെ പ്രാർത്ഥന യോടെ ആരംഭിച്ച  'റോഡ് ടു തിരൂർ ' കാൽനട ജാഥയിൽ ആയിരങ്ങൾ  അണിനിരന്നു. ജാഥക്ക്  നൂറുകണക്കിന് പേര് അഭിവാദ്യങ്ങൾ അർപ്പിക്കാനെത്തി.    

സ്വീകരണ നഗരിയിൽ നടന്ന കാൽനടജാഥയുടെ സമാപന സംഗമം കേരളം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. . എസ് വൈ എസ് ജില്ലാ  പ്രസിഡണ്ട് മജീദ്  അഹ്സനി ചെങ്ങാനി പ്രഭാഷണം നടത്തി.  ഊരകം അബ്ദുറഹ്മാൻ സഖാഫി,സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ, മുനീർ പാഴൂർ, ശിഹാബുദീൻ സഖാഫി പെരുമുക്ക് സംബന്ധിച്ചു.

 തിരൂരിലെ വിശാലമായ കേരളയാത്ര സ്വീകരണ സമ്മേളന നഗരിയിൽ വേദിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.  ജനുവരി 8 ന് രാവിലെ 9 ന് ഒതുക്കുങ്ങലിൽ നിന്നാണ് കേരള യാത്ര തിരൂരിലേക്ക് പ്രയാണം ആരംഭിക്കുക.


 സമസ്ത പ്രസിഡണ്ട് സുലൈമാൻ മുസ്‌ലിയാർ, സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി , പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ സ്വീകരണ  സമ്മേളനത്തിൽ സംബന്ധിക്കും.

Post a Comment

Thanks

أحدث أقدم