ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്‌ടിച്ച കള്ളന് പറ്റിയത് വൻ അബദ്ധം. വണ്ടൂർ പോരൂർ കരുവാറ്റക്കുന്ന് കക്കുണ്ട് പള്ളിക്ക് സമീപം മംഗലപ്പറമ്പൻ അബ്‌ദുസലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്.
പുലർച്ചെ നാലരയോടെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്തെ ഓടുകൾ മാറ്റിയാണ് കള്ളൻ അകത്തുകടന്നത്. മരുമകളും കുട്ടിയും ഉറങ്ങിക്കിടന്ന മുറിയിൽ കടന്ന മോഷ്‌ടാവ് യുവതിയുടെ കാലിൽ കിടന്ന പാദസരം ഊരിയെടുക്കുകയായിരുന്നു.
വാതിലുകൾ തുറക്കുമ്പോൾ ശബ്‌ദം കേൾക്കാതിരിക്കാനായി കള്ളൻ മുൻകൂട്ടി ഓയിൽ ഒഴിച്ചിരുന്നു. അലമാരയിലെ സാധനങ്ങൾ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി പരിശോധിച്ച് അവശിഷ്ടങ്ങൾ വിതറിയ ശേഷം ആണ് വിദഗ്ദ മോഷണം അരങ്ങേറിയത്.
വീടിന്റെ വാതിലുകൾ തുറന്നിട്ട നിലയിൽ കണ്ടതോടെയാണ് മോഷണ വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
ട്വിസ്റ്റ് എന്തെന്നാൽ നഷ്ടപ്പെട്ട പാദസരം തികച്ചും മുക്കുപണ്ടമായിരുന്നു. ഇക്കാര്യം മനസിലാക്കുമ്പോഴുള്ള കള്ളന്റെ മാനസികാവസ്ഥ ഓർത്ത് ചിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും.
إرسال تعليق
Thanks