അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരുന്ന മൂന്നിയൂർ സ്വദേശി ജിസാനിൽ മരണപ്പെട്ടു.


ജിസാനിലെ ദർബിനടുത്ത ഹറൈളയിൽ ബഖാല ജീവനക്കാരൻ നെഞ്ചു വേദനയെ തുടർന്ന് മരണപ്പെട്ടു.

മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി പരേതനായ കോഴിപ്പറമ്പത്ത് (വാക്കനാട്ടിൽ ഹൗസ്) മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുസ്സലാം (41) ആണ് മരണപ്പെട്ടത്.രാവിലെ ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്നതിനിടെ ഉണ്ടായ നെഞ്ചുവേദനയെ തുടർന്ന് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിസയുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങൾ തീർത്ത് കഫാല മാറ്റം ഇന്നലെ പൂർത്തിയാക്കി അടുത്തയാഴ്ച്ച നാട്ടിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു അബ്ദുസ്സലാം.


നിയമ നടപടികൾ പൂർത്തിയാക്കി സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.മൃതദേഹം അൽ ഖഹ്‌മ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കാനും ഖബറടക്കം വേഗത്തിലാക്കാനും കെ എം സിസി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ശംസു പൂക്കോട്ടൂർ,ദർബ്‌ ഏരിയാ ചെയർമാൻ സുൽഫിക്കർ വെള്ളിയഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ ജിസാൻ കെ എം സി സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

മാതാവ്: മറിയുമ്മ .

ഭാര്യ:ഫാത്തിമ 

മക്കൾ:മുഹമ്മദ്‌ നഹീം ,

മുഹമ്മദ്‌ നാസിം .

സഹോദരിമാർ:

സഫിയ, 

സഹീറ 


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم