ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു


ചേലേമ്പ്ര: ഇടിമുഴിക്കലിൽ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പെരുവള്ളൂർ സ്വദേശികളായ ആരിഫ്, ജംഷീർ എന്നിവരാണ് മരണപ്പെട്ടത്. ഇന്ന്  പുലർച്ചെ മൂന്ന് മണിയോടെ കോഴിക്കോട്-തൃശൂർ ദേശീയപാതയിലാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്. കണ്ണൂർ ഭാഗത്തുനിന്ന് ചെങ്കല്ലുമായി വന്ന ലോറിയും കോഴിക്കോട് ഭാഗത്തുനിന്ന് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.


പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽപ്പെട്ട അഞ്ചുപേരും സുഹൃത്തുക്കളാണ്. തേഞ്ഞിപ്പാലം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും റോഡിൽ നിന്ന് വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم