പലവട്ടം മത്സരിച്ചവർ മാറിനിൽക്കണമെന്ന് മുസ്ലിം ലീഗ് പ്രവർത്തക സമിതിയിൽ ആവശ്യം; യുവാക്കൾക്ക് കൂടുതൽ അവസരം നൽകണം


നിയമ സഭയിലേക്ക് രണ്ടിലേറെ തവണ മത്സരിച്ചവർ മാറിനിൽക്കണമെന്നു മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗങ്ങൾ. ഇന്നലെ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന് പ്രവർത്തകസമിതി യോഗത്തിലാണ് ചിലർ ഈ ആവശ്യം ഉന്നയിച്ചത്.

 കാലാകാലവും ചിലർ തന്നെ മത്സരിക്കുക എന്ന രീതി മാറണമെന്നും പുതിയ നേതാക്കൾക്ക് അവസരം നൽകണമെന്നും ആവശ്യം ഉയർന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ ചരിത്ര നേട്ടത്തിന് പിന്നിൽ യുവാക്കൾക്ക് നൽകിയതാണെന്നും അത് കണക്കിലെടുത്ത് നിയമസഭയിലും മികച്ച പ്രാതിനിധ്യം നൽകണമെന്ന് ആവശ്യം യൂത്ത് ലീഗ് പ്രതിനിധികൾ ഉന്നയിച്ചു. സ്ത്രീകൾക്ക് മതിയായ പങ്കാളിത്തം നൽകുമെന്ന സാദിഖ് അലി തങ്ങളുടെ നിലപാട് സ്വാഗതാർഹമാണെന്ന് വനിതാ ലീഗ് നേതാക്കൾ പറഞ്ഞു. 

നിലവിൽ മത്സരിക്കുന്ന ചില മണ്ഡലങ്ങൾ കോൺഗ്രസുമായി വെച്ചു മാറണം എന്ന നിർദ്ദേശവും അതത് ജില്ലാ കമ്മിറ്റികൾ യോഗത്തിൽ ഉയർത്തി. ലീഗിന് ശക്തമായ സ്വാധീനമുള്ള കൽപ്പറ്റ സീറ്റ് ചോദിച്ചു വാങ്ങണം എന്ന ആവശ്യം വയനാട് കമ്മിറ്റി മുന്നോട്ടുവച്ചു. കുന്നമംഗലം വിട്ടു കോഴിക്കോട് കമ്മിറ്റിയും കോങ്ങാടിന് പകരം പട്ടാമ്പി ആവശ്യപ്പെടണമെന്ന് പാലക്കാട് കമ്മിറ്റിയും നിർദ്ദേശിച്ചു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് മായുള്ള ചർച്ചയ്ക്കുശേഷം മാത്രമേ ഇക്കാര്യങ്ങളിൽ ഒക്കെ തീരുമാനമെടുക്കുമെന്ന് നേതൃത്വം യോഗത്തിൽ വ്യക്തമാക്കി. 


സ്ഥാനാർത്ഥി നിർണയത്തിൽ വിജയസാധ്യതയ്ക്ക് മാത്രമായിരിക്കും പ്രധാന പരിഗണന. തിരഞ്ഞെടുപ്പിൽ എന്നപോലെ ചില മണ്ഡലങ്ങൾ വിജയ സാധ്യത പരിഗണിച്ച് മൂന്നുവട്ടം എന്ന നിലപാടിൽ നിർബന്ധം പിടിക്കാൻ ആകില്ലെന്ന സൂചനയും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന്  ഉണ്ടായി. വിജയസാധ്യത പരിഗണിച്ച് ചില മണ്ഡലങ്ങൾ കോൺഗ്രസ് ആവശ്യപ്പെട്ടാൽ പകരം ലീഗിന് സാധ്യതയുള്ള മണ്ഡലങ്ങൾ തിരിച്ചും ആവശ്യപ്പെടാം. ഒരുവിധ തർക്കത്തിലേക്കും പോകാതെ സീറ്റ് വിഭജനം സാധ്യമാക്കുമെന്നും നേതൃത്വം വ്യക്തമാക്കി. മുന്നണിയിലേക്ക് ആരെങ്കിലും കടന്നു വന്നാൽ അവർക്ക് സീറ്റ് നൽകേണ്ട ബാധ്യത എല്ലാ കക്ഷികൾക്കും ഉണ്ടെന്നും ലീഗു മാത്രമായി സീറ്റ് വിട്ടുനിൽക്കേണ്ട അവസ്ഥയുണ്ടാകില്ലെന്നും   നേതാക്കൾ വ്യക്തമാക്കി. 


പ്രകോപനം ഉണ്ടാക്കുന്നവരോട് സംവദിക്കേണ്ട കാര്യം ലീഗിന് ഇല്ല. വർഗീയത പറയുന്നവരും പരവിമര്‍ശിക്കുന്നവരും അവരുടെ പണി തുടരട്ടെ. അതിൻറെ കെടുതി അവർ തന്നെ അനുഭവിക്കും. പ്രകോപനം ഉണ്ടാക്കൽ ലീഗിൻറെ നയമല്ല. ലീഗിൻറെ അടിത്തറ ഭദ്രമാണെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിച്ചതായും സ്വാദിക്കലി തങ്ങൾ പറഞ്ഞു. 

Post a Comment

Thanks

أحدث أقدم