തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 27 വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍


മലപ്പുറം | തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും വോട്ടെണ്ണലിനുമായി 27 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 15 ബ്ലോക്കുകളിലെ 94 പഞ്ചായത്തുകള്‍ക്കായി 15 വിതരണ സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളും 12 നഗരസഭകള്‍ക്കായി 12 വിതരണ സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുക.


തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും വോട്ടെണ്ണലിനുമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങള്‍:



(ബ്ലോക്ക്-പഞ്ചായത്ത്-വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍)


നിലമ്പൂര്‍ ബ്ലോക്ക്: (വഴിക്കടവ്, പോത്തുകല്ല്, എടക്കര, മൂത്തേടം, ചുങ്കത്തറ, ചാലിയാര്‍ പഞ്ചായത്തുകള്‍)-ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 


കൊണ്ടോട്ടി ബ്ലോക്ക്: (ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍, വാഴക്കാട്, പുളിക്കല്‍, മുതുവല്ലൂര്‍, ചേലേമ്പ്ര പഞ്ചായത്തുകള്‍)- കൊണ്ടോട്ടി മേലങ്ങാടിയിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.


വണ്ടൂര്‍ ബ്ലോക്ക് : (വണ്ടൂര്‍, തിരുവാലി, മമ്പാട്, പോരൂര്‍, പാണ്ടിക്കാട്, തൃക്കലങ്ങോട് പഞ്ചായത്തുകള്‍)- വി.എം.സി. ജി.എച്ച്.എസ്.എസ് വണ്ടൂര്‍.


കാളികാവ് ബ്ലോക്ക്: (കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട്, തുവ്വൂര്‍, അമരമ്പലം, കരുളായി, എടപ്പറ്റ പഞ്ചായത്തുകള്‍)- ജിഎച്ച്.എസ് അഞ്ചച്ചവിടി.


അരീക്കോട് ബ്ലോക്ക്: (അരീക്കോട്, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ്, എടവണ്ണ, പുല്‍പ്പറ്റ കുഴിമണ്ണ, ചീക്കോട്, കാവന്നൂര്‍ പഞ്ചായത്തുകള്‍)- ജി.എച്ച്.എസ്.എസ് അരീക്കോട്.


മലപ്പുറം ബ്ലോക്ക്: (ആനക്കയം, പൊന്മള, കോഡൂര്‍, ഒതുക്കുങ്ങല്‍, പൂക്കോട്ടൂര്‍, മൊറയൂര്‍ പഞ്ചായത്തുകള്‍)- മലപ്പുറം ഗവ. കോളേജ്.


പെരിന്തല്‍മണ്ണ ബ്ലോക്ക്: (ആലിപ്പറമ്പ്, ഏലംകുളം, മേലാറ്റൂര്‍, കീഴാറ്റൂര്‍, താഴെക്കോട്, വെട്ടത്തൂര്‍, പുലാമന്തോള്‍, അങ്ങാടിപ്പുറം പഞ്ചായത്തുകള്‍)- ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പെരിന്തല്‍മണ്ണ.


മങ്കട ബ്ലോക്ക്: (മക്കരപ്പറമ്പ്, മങ്കട, പുഴക്കാട്ടിരി, മൂര്‍ക്കനാട്, കുറുവ, കൂട്ടിലങ്ങാടി പഞ്ചായത്തുകള്‍)- ഗവ. പോളിടെക്നിക് കോളേജ് പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം.


കുറ്റിപ്പുറം ബ്ലോക്ക്: (ആതവനാട്, എടയൂര്‍, ഇരുമ്പിളിയം, കല്പകഞ്ചേരി, കുറ്റിപ്പുറം, മാറാക്കര പഞ്ചായത്തുകള്‍)- എം.ഇ.എസ് കെ.വി.എം കോളേജ്, വളാഞ്ചേരി.


താനൂര്‍ ബ്ലോക്ക്: (പൊന്മുണ്ടം, ചെറിയമുണ്ടം, ഒഴൂര്‍, നിറമരുതൂര്‍, താനാളൂര്‍, വളവന്നൂര്‍, പെരുമണ്ണ ക്ലാരി പഞ്ചായത്തുകള്‍)- താനൂര്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ആന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,ബീച്ച് റോഡ്, പണ്ടാരകടപ്പുറം.  


വേങ്ങര ബ്ലോക്ക്: അബ്ദുറഹിമാന്‍ നഗര്‍, പറപ്പൂര്‍, തെന്നല, വേങ്ങര, കണ്ണമംഗലം, ഊരകം, എടരിക്കോട്- ജി.വി.എച്ച്.എസ്.എസ് വേങ്ങര.


തിരൂരങ്ങാടി ബ്ലോക്ക്: നന്നമ്പ്ര, മൂന്നിയൂര്‍, തേഞ്ഞിപ്പലം, വള്ളിക്കുന്ന്, പെരുവള്ളൂര്‍- ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരൂരങ്ങാടി.


തിരൂര്‍ ബ്ലോക്ക്: പുറത്തൂര്‍, മംഗലം, തൃപ്രങ്ങോട്, വെട്ടം, തലക്കാട്, തിരുനാവായ- സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്നിക് കോളേജ് തിരൂര്‍.


പൊന്നാനി ബ്ലോക്ക്: തവനൂര്‍, വട്ടംകുളം, എടപ്പാള്‍, കാലടി- എം.ഇ.എസ് എന്‍ജിനീയറിങ് കോളേജ്, കുറ്റിപ്പുറം


പെരുമ്പടപ്പ് ബ്ലോക്ക്- ആലംകോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്,വെളിയംകോട്- കെ.എം.എം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പെരുമ്പടപ്പ്, പുത്തന്‍പള്ളി



നഗരസഭകളുടെ വിവരങ്ങള്‍ (നഗരസഭ-വിതരണ സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രം)


⭕ പൊന്നാനി-എ.വി.എച്ച്.എസ്.എസ്, പൊന്നാനി


⭕ തിരൂര്‍- തിരൂര്‍ നഗരസഭ കാര്യാലയം,തൃക്കണ്ടിയൂര്‍,തിരൂര്‍ 


⭕ പെരിന്തല്‍മണ്ണ- ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, പെരിന്തല്‍മണ്ണ, തെക്കുഭാഗത്തുള്ള ഹയര്‍സെക്കന്ററി ബില്‍ഡിംഗ്.


⭕ മലപ്പുറം- മലപ്പുറം നഗരസഭ കാര്യാലയം.


⭕ മഞ്ചേരി-  ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മഞ്ചേരി.


⭕ കോട്ടക്കല്‍- നഗരസഭാ സി.എച്ച് ഓഡിറ്റോറിയം കോട്ടക്കല്‍.


⭕ നിലമ്പൂര്‍- ഗവ. മാനവേദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നിലമ്പൂര്‍. 


⭕ താനൂര്‍- അമൃത വിദ്യാലയം, താനൂര്‍ നഗരസഭ ഡിവിഷന്‍ 24 കാരോട്.

 

⭕ പരപ്പനങ്ങാടി- എസ്.എന്‍.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പരപ്പനങ്ങാടി.

 

⭕ വളാഞ്ചേരി- എം.ഇ.എസ്.കെ.വി.എം കോളേജ് വളാഞ്ചേരി

 

⭕ തിരൂരങ്ങാടി- ഒ.എച്ച്.എസ്.എസ് തിരൂരങ്ങാടി.

 

⭕ കൊണ്ടോട്ടി- ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടി.

Post a Comment

Thanks

أحدث أقدم