തിരൂരങ്ങാടി: കെട്ടിടത്തിൻ്റെ അറുപത്തിയാറാം നിലയിൽ നിന്ന് വീണ് ദുബായിൽ തിരൂരങ്ങാടി സ്വദേശി മരിച്ചു. തിരൂരങ്ങാടി പതിനാറുങ്ങൽ ആണിത്തറ സ്വദേശി അയിമ്പാടി മുസ്തഫയുടെ മകൻ മുഹ്സിൻ (ചിഞ്ചു) (23) ആണ് മരിച്ചത്.
ദുബായ് ശോഭ വൺ റാസ് അൽ ഖോർ ടവറിന്റെ 66 ആം നിലയിൽ നിന്നും തിങ്കൾ പകൽ മൂന്നിനാണ് താഴേക്ക് വീണത്. ഏഴ് മാസം മുമ്പാണ് ദുബായിൽ എത്തിയത്. ആദ്യമായാണ് ഗൾഫിൽ പോകുന്നത്. നിർമ്മാണ ജോലി ചെയ്‌തു വരികയായിരുന്നു .
തുടർനടപടികളും നാട്ടിലേയ്ക്ക് മൃതദേഹം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടന്നുവരുന്നു.
പിതാവ്: മുസ്തഫ. മാതാവ്: സുമയ്യ. സഹോദരങ്ങൾ: മുഫീന, സഫ്വാൻ.
إرسال تعليق
Thanks