താനൂർ: കോളജ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട്ടൂർ മായിൻ കടവത്ത് അബൂബക്കറിന്റെ മകൾ സജ്ന (19) ആണ് മരിച്ചത്. വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മയ്യിത്ത് കബറടക്കം ഇന്ന് രാവിലെ പനങ്ങാട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
കുണ്ടൂർ പി എം എസ് ടി കോളജ് ബി എസ് സി സൈക്കോളജി അഞ്ചാം സെമസ്റ്റർ വിദ്യാർഥിനി ആയിരുന്നു. മാതാവ്, ആമിന ബീവി.
ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 1056 എന്ന നമ്പറിൽ വിളിക്കൂ, ആശങ്കകൾ പങ്കുവെയ്ക്കൂ
إرسال تعليق
Thanks