കോഴിക്കോട് | കോഴിക്കോട് കാക്കൂരിൽ മദ്യലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു.
കാക്കൂർ പാവണ്ടൂർ സ്കൂളിന് സമീപം പാടിമലയിൽ രാമദാസിന്റെ വീടിനാണ് മകൻ അനുവിന്ദ് തീയിട്ടത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
തീ പടർന്നതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നരിപ്പറ്റ / നരിക്കുനി അഗ്നിരക്ഷാസേന എത്തി തീയണച്ചു. വീട് ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.
യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ കാക്കൂർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു.
പ്രാഥമിക വിവരം അനുസരിച്ച് ലഹരിയുടെ സ്വാധീനത്തിലാണ് ഇയാൾ വീടിന് തീയിട്ടതെന്നാണ് പോലീസ് നിഗമനം. കൂടുതൽ അന്വേഷണം നടക്കുന്നു.
إرسال تعليق
Thanks