മയക്കുമരുന്ന് കടത്തിയ കേസിൽ മലയാളിക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി


ദമാം- മയക്കുമരുന്ന് കടത്തിയ കേസിൽ സൗദിയിലെ ദമാമിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി. ഇന്ന് രാവിലെയാണ് തലശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിന്റെ(21) ശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കിയ വിവരം സൗദിയിലെ ഇന്ത്യൻ എംബസിയെ അറിയിച്ചു. 

ഒമാനിൽനിന്ന് സൗദിയിലേക്ക് റോഡ് വഴി വരുന്നതിനിടെ 43 കിലോയോളം വരുന്ന മാരക മയക്കുമരുന്ന് ഇയാളിൽനിന്ന് പിടികൂടിയിരുന്നു. 2023-ലായിരുന്നു മയക്കുമരുന്ന് പിടികൂടിയത്. വിചാരണ കോടതിയും അപ്പീൽ കോടതിയും വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാജവിജ്ഞാപനം ഇറങ്ങിയ ശേഷമാണ് ശിക്ഷ നടപ്പാക്കിയത്.

Post a Comment

Thanks

أحدث أقدم