ഡോ: നസീമ മുബാറക് നിര്യാതയായി.


തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ മുതിർന്ന നേത്രരോഗ വിദഗ്ദ്ധയും (ഓഫ്താൽമോളജിസ്റ്റ്) പുളിക്കൽ സ്വദേശിനിയുമായ ഡോ. എം.കെ. നസീമ മുബാറക്ക് (59) അന്തരിച്ചു. 


വർഷങ്ങളായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്ന അവർ, രോഗികളോടുള്ള സൗമ്യമായ പെരുമാറ്റത്തിലൂടെയും മികച്ച ചികിത്സാ സേവനത്തിലൂടെയും പ്രദേശവാസികളുടെയും സഹപ്രവർത്തകരുടെയും ഏറെ പ്രീതി പിടിച്ചുപറ്റിയ മുൻനിര ഡോക്‌ടർമാരിൽ ഒരാളായിരുന്നു. കുറച്ച് കാലം തിരൂരങ്ങാടി താലൂക്ക് ആശുപത്രി സുപ്രണ്ട് പദവിയും വഹിച്ചിരുന്നു.


പാലിയേറ്റീവ് കെയർ രംഗത്തെ പ്രമുഖ ഡോക്ടർമാരായ ഡോ. അബ്ദുള്ള മണിമമാണ് ഭർത്താവ് . ഡോ: ബിലാൽ മകനാണ്.    ജനാസ നമസ്കാരം നാളെ (01/10/2026 വ്യാഴാഴ്ച) രാവിലെ 8:00-ന് പുളിക്കൽ ജുമാ മസ്‌ജിദിൽ നടക്കും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم