തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ:എം.കെ. മുനീറിനെ ഭരണ പരിഷ്‌കാര കമീഷൻ അധ്യക്ഷനാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം.
മുസ്‌ലിം ലീഗിലെ മുതിർന്ന നേതാവും മുൻ മന്ത്രിയും കൊടുവള്ളി മുൻ എം.എൽ.എയുമായ എം.കെ. മുനീർ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഇത്തവണ മത്സരരംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്നു. മുനീർ ഭരണപരിഷ്‌കാര കമീഷൻ ചെയർമാനാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക തീരുമാനമുണ്ടായത്.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് ആദ്യമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനെ നിർമിക്കുന്നത്. വി.എസ് അച്യുതാനന്ദനായിരുന്നു അന്ന് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷനായിരുന്നത്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks