കടലുണ്ടി പുഴയിൽ മൂന്നിയൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി


തിരൂരങ്ങാടി:മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട തെയ്യിലക്കടവിനും പലത്തിങ്ങൽക്കാട് പാലത്തിനും മധ്യേ  പലത്തിങ്ങൽക്കാട് കഫേയ്ക്ക് തൊട്ടടുത്തുള്ള കടലൂണ്ടി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.


ഇന്ന് (വെള്ളി ) ഉച്ചക്ക് രണ്ട് മണിയോടെ പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും  പോലീസ് സ്ഥലത്തെത്തി മൃതദേഹം എടുക്കുകയുമായിരുന്നു. 


ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന മൃതശരീരം ആരുടേതാണെന്നോ മരണകാരണമെന്തെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم