കരുവാങ്കല്ലിൽ സ്ഥാനാർഥിയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുന്നതായി പരാതി


പെരുവള്ളൂർ ● ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കരുവാങ്കല്ല് നിന്നും ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നിരന്തരം നശിപ്പിക്കുന്നതായി പരാതി. ഇടതുപക്ഷ പിന്തുണയോടെ മത്സരിക്കുന്ന തൊടിയൻ ഷാഹിദ ആസിഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളാണ് കഴിഞ്ഞ ദിവസം നശിപ്പിക്കപ്പെട്ടത്. 


ഏറ്റവുമൊടുവിൽ നടുക്കര - മുല്ലപ്പടി റോഡിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് ആണ് സാമൂഹ്യവിരുദ്ധർ ഇരുട്ടിന്റെ മറവിൽ കീറി നശിപ്പിച്ചത്. ഉങ്ങുങ്ങൽ നടുക്കര റോഡിൽ സ്ഥാപിച്ച ഫ്ലക്സ് നേരത്തെ കീറിയിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ നിയമത്തിനു കൊണ്ട് മുന്നിൽ കൊണ്ടുവരണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


ഫോട്ടോ: പെരുവള്ളൂർ അഞ്ചാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാഹിദ ആസിഫിൻറെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച നിലയിൽ

Post a Comment

Thanks

أحدث أقدم