പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴിക്കിൽപ്പെട്ട് മരിച്ചു.



  പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴിക്കിൽപ്പെട്ട് മരിച്ചു. കുന്ദമംഗലം വേലുപിലാങ്ങിൽ ബിജുവിന്റെ മകൻ ധ്രുവിത്ത് (20) ആണ് മരിച്ചത്. വീട്ടിൽ നിന്നും നൂറ് മീറ്റർ അകലെയുള്ള പൂനൂർ പുഴയിലെ പുതൂർമണ്ണിൽ കടവിൽ ഇന്ന് രാവിലെയാണ് സംഭവം. കായിക പരിശീലനത്തിന് ശേഷം സാധാരണ രാവിലെ കുളിക്കാറുള്ള പുതൂർമണ്ണിൽ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു. 


ഉച്ച കഴിഞ്ഞ് രണ്ടരയായിട്ടും ധ്രുവിത്തിനെ കാണാതായതോടെ പുഴയിൽ നടത്തിയ തിരച്ചിലിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കാരന്തൂർ മർക്കസിന് സമീപം വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. ആർമിയിൽ ജോലിക്കായുള്ള കായിക പരിശീലനത്തിലായിരുന്നു ധ്രുവിത്ത്. അമ്മ: നളിനി. സഹോദരൻ: ഋത്വിക്.

Post a Comment

Thanks

أحدث أقدم