പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാര്‍ -2025ന് അപേക്ഷ ക്ഷണിച്ചു


  പതിനെട്ട് വയസിനു താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാര്‍ -2025ന്  അപേക്ഷ ക്ഷണിച്ചു. കുട്ടികളിലെ ധീരമായ പ്രവൃത്തിക്കും വിവിധ മേഖലകളില്‍ കുട്ടികള്‍ കൈവരിച്ച നേട്ടങ്ങള്‍ക്കും (കായികം ,സാമൂഹ്യ സേവനം ,ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, കലാ-സാംസ്‌ക്കാരികം, കണ്ടുപിടുത്തങ്ങള്‍) ഉള്‍പ്പടെയുള്ള രണ്ടു വിഭാഗത്തിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 


https://awards.gov.in എന്ന പോര്‍ട്ടല്‍ മുഖേന അപേക്ഷ നല്‍കാവുന്നതാണ്. കൂടാതെ ജില്ലാ കലക്ടര്‍ മുഖേന നോമിനേറ്റ് ചെയ്യുന്നതിന് കുട്ടികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ഓണ്‍ലൈന്‍ ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചതിന് ശേഷം അര്‍ഹമായ അപേക്ഷകള്‍ നോമിനേറ്റ് ചെയ്യും. ജില്ലാ കളക്ടര്‍ മുഖേന നോമിനേറ്റ് ചെയ്യുന്നതിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ജൂലൈ 17.


ജില്ലാ കലക്ടര്‍ മുഖേന നോമിനേറ്റ് ചെയ്യുന്നതിന് കുട്ടികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ഓണ്‍ലൈന്‍ ലിങ്ക് ലഭിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും  മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ബന്ധപെടുക : 9895701222 , dcpumpm@gmail.com

ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSfF3CB5gUrVFfi788R9qOM_rAKtGFPkNJJXpODropWPHSpdwg/viewform?usp=header

Post a Comment

Thanks

Previous Post Next Post
Moonniyur Vartha