കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് തലപ്പാറയിൽ കാറും സ്കൂട്ടറും തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിൽ സമീപത്തെ തോട്ടിലേക്ക് വീണ ആഷിറിന് വേണ്ടി ഒരു നാട് ഒന്നടങ്കം കാത്തിരിപ്പിലായിരുന്നു.
ചോനാരിക്കടവിൽ പോലീസ്, NDRF , ട്രോമോ കെയർ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എല്ലാവരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിയിരുന്നില്ല.
ഇന്ന് രാവിലെ (ചൊവ്വ) ചോനാരിക്കടവിൽ നിന്നും 200 മീറ്റർ അകലെ ഈട്ടിങ്കലിൽ നിന്നുമാണ് ആഷിറിൻ്റെ ബോഡി കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
മൂന്നിയൂർ പറേക്കാവ് സ്വദേശിയും നിലവിൽ തലപ്പാറ വലിയ പറമ്പിൽ താമസക്കാരനായ ചാന്ത് അഹമ്മദ് കോയ ഹാജി എന്നവരുടെ മകനാണ് ഹാഷിർ
Post a Comment
Thanks