ആശ്വാസം | ജുറൈജിനെ കണ്ടെത്തി | ഒരുപാട് പേരുടെ കഠിനാധ്വാനത്തിന് വിരാമം

 


തൃശൂർ അഴീക്കോട് നിന്നും ലഭിച്ച

മയ്യിത്ത് പരപ്പനങ്ങാടി പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ കാണാതായ താനൂർ സ്വദേശി ജുറൈജിൻ്റെത് തന്നെ 


തൃശൂർ അഴീക്കോട് നിന്നും ലഭിച്ച

മയ്യിത്ത് പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ കാണാതായ ജുറൈജിൻ്റെതാണന്ന് സ്ഥിതീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.


കഴിഞ്ഞ ബുധനാഴ്ചയാണ് പാലത്തിങ്ങൽ ന്യൂകട്ടിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കന്റെ പുരക്കൽ ഷാജഹാന്റെ മകൻ ജുറൈജ് (17) നെ കാണാതായത്.


അഞ്ച് ദിവസമായി തുടരുന്ന തിരച്ചിലിനിടെയാണ് തൃശൂർ ജില്ലയിലെ അഴിക്കോട് ബീച്ചിൽ രാവിലെ പത്ത് മണിയോടെ അഞ്ച് ദിവസം പഴക്കം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞത്.


കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നതിനെയാണ് അഴിക്കോട് കോസ്റ്റൽ പോലീസ് വിവരം അറിയിക്കുന്നത്.


പുഴയിൽ കാണാതാവുന്ന സമയത്ത് ധരിച്ച കുട്ടിയുടെ

വസ്ത്രത്തിൽ നിന്നാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.തുടർന്ന് ഡിഎൻഎ പരിശോധനയും നടത്തി.


നിലവിൽ മൃതദേഹം കൊടുങ്ങല്ലൂർ ഗവൺമെൻറ് ഹോസ്പിറ്റലിലാണ്. തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha