സൈബർ ക്രൈം തടയാൻ രാജ്യത്ത് ഇസ്രയേൽ മാതൃക; 'ഐഡിയ' കേരള പോലീസിന്റേത്

 


തിരുവനന്തപുരം: തട്ടിപ്പുകാരുടെ ഫോൺ, അക്കൗണ്ട് നമ്പർ വിവരങ്ങൾ ബാങ്കുകൾക്ക് കൈമാറി പണമിടപാട് തത്സമയം തടയുന്ന ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ സംവിധാനം കേന്ദ്രം നടപ്പാക്കുന്നത് കേരള പോലീസിന്റെ നിർദേശം പരിഗണിച്ച്. സൈബർ തട്ടിപ്പുകൾ തടയിടാൻ ഇസ്രയേൽ വിജകരമായി നടപ്പാക്കിയ പദ്ധതി ഒരുവർഷംമുൻപ്‌ സംസ്ഥാന പോലീസ് മേധാവി ഷേയ്ക്ക് ദർവേഷ്‌ സാഹിബാണ്‌ മുന്നോട്ടുവെച്ചത്‌.


നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് അക്കൗണ്ടുകൾക്കും അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പറുകൾക്കും വിശ്വാസസ്കോർ നൽകുന്നത്. ഇടപാടുകൾക്ക് മുതിരുമ്പോൾ തത്സമയം അക്കൗണ്ടുകളുടെ വിശ്വാസ്യത അറിയാനാകും. വർഷങ്ങളായി ഉപയോഗിക്കുന്നതും കൃത്യമായ ഇടപാടുകൾ നടക്കുന്നതുമായ അക്കൗണ്ടുകൾക്ക് നല്ല സ്കോർ ഉണ്ടാകും. തട്ടിപ്പുകാർ ഉപയോഗിക്കുന്ന അക്കൗണ്ടുകൾക്ക് സ്കോർ കുറവായിരിക്കും.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha