വെന്നിയൂർ ജി എം യു പി എസ് ലെ അറബിക് അധ്യാപകനായ മുഹമ്മദ് റഹൂഫാണ് കാഴ്ച പരിമിതിയെ മറികടന്ന് അറബി ഭാഷയെയും സാങ്കേതികവിദ്യയെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് കേരളത്തിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉപകാരപ്രദമായ ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചത്.
കുട്ടികളിലെ അറബി ഭാഷാ പഠനം ലളിതവും രസകരവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ലളിതമായും സൗജന്യവുമായും ഈ ആപ്ലിക്കേഷൻ
ഉപയോഗിക്കുവാൻ സാധിക്കും ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോൺ ഉപയോക്താക്കൾക്ക് വെബ് ആപ്പ് ആയും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്.
പുതിയ പഠന വിഭവങ്ങൾ ഉൾപ്പെടുത്തുന്നത് വഴി ആപ്പ് ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്ന സൗകര്യവും ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് പരസ്പരം ഗ്രൂപ്പ് ചാറ്റ് സൗകര്യവും ഈ ആപ്ലിക്കേഷനിലെ വേറിട്ട പ്രത്യേകതയാണ്.
ഗൂഗിൾ പ്ലേസ്റ്റോറിൽ AL THADREES
എന്ന് സെർച്ച് ചെയ്യുകയോ ക്യു ആർ കോഡ് ഉപയോഗിച്ചോ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം.
വിദ്യാലയത്തിലെ പ്രധാന അധ്യാപകൻ
സലീം സർ , അറബിക് ക്ലബ്ബ് കൺവീനറായ ഹബീബ ടീച്ചർ സീനിയർ അസിസ്റ്റൻറ് ഷാഹിന ടീച്ചർ, മറ്റു അധ്യാപകരും പിടിഎ പ്രസിഡൻറ് അസീസ് കാരാട്ട് , എസ് എം സി ചെയർമാൻ പി മജീദ് മറ്റു അംഗങ്ങളും അദ്ദേഹത്തിന് അഭിനന്ദിച്ചു.
Post a Comment
Thanks