വോട്ടർപട്ടികയിൽ പേര്‌ ചേർക്കാൻ പൗരത്വരേഖ നിർബന്ധം


ന്യൂഡൽഹി:  വോട്ടർപട്ടികയിൽ പേരുൾപ്പെടുത്താൻ ഇന്ത്യൻ പൗരരാണെന്നതിന്റെ തെളിവുകൂടി നിർബന്ധമാക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ തീരുമാനമെടുത്തു. വരുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്‌ മുതൽ പുതിയ സംവിധാനത്തിന്‌ തുടക്കമാകും. നിയമവിരുദ്ധ കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനാണ്‌ മാറ്റമെന്ന്‌ കമീഷൻ അവകാശപ്പെടുന്നു.


പുതിയ വോട്ടർമാരും അവസാനമായി വോട്ടർപട്ടികയിൽ സൂഷ്‌മപരിശോധന നടന്ന 2003–-04നുശേഷം പട്ടികയിൽ ഉൾപ്പെട്ടവരും ഇന്ത്യൻ പൗരരാണെന്നതിന്റെ തെളിവ്‌ സമർപ്പിക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്‌മൂലം തെളിവ്‌ സഹിതം തെരഞ്ഞെടുപ്പ്‌ കമീഷന്‌ നൽകണം. ജനന തീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖയാണ്‌ സമർപ്പിക്കേണ്ടത്‌. രജിസ്‌ട്രേഷനിലൂടെയും നിശ്ചിത കാലയളവ്‌ ഇന്ത്യയിൽ കഴിഞ്ഞതിനെ തുടർന്ന്‌ പൗരത്വം ലഭിച്ചവരും അത്‌ തെളിയിക്കുന്ന രേഖ സമർപ്പിക്കണം.


പൗരത്വ പരിശോധനയുടെ ഭാഗമായി 2003–-04നുശേഷം പട്ടികയിൽ ഉൾപ്പെട്ടവർക്ക്‌ ബൂത്ത്‌തല ഉദ്യോഗസ്ഥൻ പ്രത്യേക ഫോം കൈമാറും. ഫോട്ടോ, ജനന തീയതി, മാതാപിതാക്കളുടെ പേര്‌, വോട്ടർ തിരിച്ചറിയൽ കാർഡിലെ നമ്പർ തുടങ്ങിയവ ഫോമിൽ രേഖപ്പെടുത്തണം. ജനന സർട്ടിഫിക്കറ്റ്‌, പാസ്‌പോർട്ട്‌ തുടങ്ങി 11 രേഖകളാണ്‌ പൗരത്വത്തിന്‌ തെളിവായി സ്വീകരിക്കുക. 2004ന്‌ ശേഷം ജനിച്ചവർ അവരുടെ മാതാപിതാക്കളുടെ പൗരത്വത്തിന്റെ തെളിവുകൂടി സമർപ്പികക്കണം

Post a Comment

Thanks

أحدث أقدم