റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികന് നേരെ കാട്ടുപന്നിയുടെ ആക്രമണം; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്


കൊടുവള്ളി: റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു. കൊടുവള്ളി കളരാന്തിരി സ്വദേശി പടിപ്പുരക്കല്‍ മുഹമ്മദിനാണ് (65) കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റത്. കളരാന്തിരി ചാത്തരുകണ്ടി വട്ടോത്ത്പുറായില്‍ ഭാഗത്ത് വെച്ച് രാവിലെയാണ് സംഭവം.


റോഡിലൂടെ നടന്നുപോവുകയായിരുന്ന മുഹമ്മദിനെ കാട്ടുപന്നി കുറുകെ ചാടി ആക്രമിക്കുകയായിരുന്നു. മുഖത്തും തോളെല്ലിനും സാരമായി പരിക്കേറ്റ മുഹമ്മദിനെ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് സമീപത്തുള്ള പ്രദേശമായ പട്ടിണിക്കരയില്‍ തിങ്കളാഴ്ച സമാനമായ ആക്രമണം നടന്നിരുന്നു.


പന്നിയുടെ ആക്രമണത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കുമാണ് പരിക്കേറ്റത്. കൈതക്കുന്നുമ്മല്‍ ബിന്‍സി (35), മകള്‍ സോണിമ (13) എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

Post a Comment

Thanks

أحدث أقدم