ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു നൽകിയതിന് പിന്നാലെ യുവതി ജീവനൊടുക്കി



തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കി. ആറ്റുകാൽ സ്വദേശിനിയായ 27-കാരി ആരതിയാണ് ജീവനൊടുക്കിയത്. ഇന്നലെയായിരുന്നു സംഭവം. ഭർത്താവിന്റെ നിരന്തര പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ആത്മഹത്യയ്ക്ക് മുൻപ് ശാരീരികമായി മർദിക്കപ്പെട്ടതിന്റെ ചിത്രങ്ങൾ ആരതി തന്റെ അമ്മയ്ക്ക് അയച്ചുനൽകിയിരുന്നുവെന്നാണ് വിവരം. ഈ ചിത്രങ്ങൾ ഇപ്പോൾ അന്വേഷണത്തിലെ പ്രധാന തെളിവുകളിലൊന്നായി പൊലീസ് പരിശോധിച്ചുവരികയാണ്. യുവതിയുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ, കുടുംബം ഉന്നയിച്ച പീഡനാരോപണങ്ങൾ എന്നിവ വിശദമായി അന്വേഷിച്ചുവരികയാണെന്നും, ബന്ധുക്കളുടെയും മറ്റ് സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു

Post a Comment

Thanks

أحدث أقدم