മാവേലിക്കര | അമ്മയ്ക്കൊപ്പം റെയിൽപ്പാളത്തിനുസമീപംനിന്ന രണ്ടുവയസ്സുകാരൻ ട്രെയിനിടിച്ചു മരിച്ചു. പരിക്കേറ്റ അമ്മയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. പുന്നമൂട് താനിപ്പള്ളിൽ സിജുവിന്റെ മകൻ അക്ഷിതാണു മരിച്ചത്. അമ്മ അഖില(31)യ്ക്കെതിരേയാണു കേസെടുത്തത്.
ശനിയാഴ്ച വൈകീട്ട് 6.45-ന് ളാഹ റെയിൽവേഗേറ്റിനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്കുപോയ ട്രെയിനാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു. ഇവരെ മാവേലിക്കര ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ᴋᴏᴢʜɪᴋᴏᴅᴇ ʟɪᴠᴇ
അഖില ജീവനൊടുക്കാനുള്ള ഉദ്ദേശ്യത്തോടെ കുട്ടിയെയെടുത്ത് ട്രാക്കിനുനടുവിൽ നിൽക്കുകയായിരുന്നുവെന്നും ട്രെയിൻ അടുത്തുവരുന്നതുകണ്ട് മാറാൻ ശ്രമിച്ചപ്പോൾ അപകടം സംഭവിക്കുകയായിരുന്നെന്നും ആർ.പി.എഫ്. പറഞ്ഞു. ᴋᴏᴢʜɪᴋᴏᴅᴇ ʟɪᴠᴇ
അഖില ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യവിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അഖിലയുടെ മാനസികാരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്ന് പോലീസറിയിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം അക്ഷിതിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഇവരുടെ മൂത്ത മകൾ അമയ (മൂന്ന്) കഴിഞ്ഞവർഷം വൃക്കസംബന്ധമായ അസുഖത്താൽ മരിച്ചിരുന്നു.

إرسال تعليق
Thanks