തിരൂരങ്ങാടി: പള്ളിപ്പറമ്പ് മദ്രസക്ക് സമീപം താമസിക്കുന്ന ഓലശ്ശേരി പാലംതൊടിക കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ ഒ. പി അബ്ദുറഹിമാൻ (53) നിര്യാതനായി. തിരൂരങ്ങാടി സ്പോർട്സ്-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
മാതാവ് തിരൂരങ്ങാടി GLP സ്കൂൾ റിട്ടേർഡ് പ്രധാനധ്യാപിക ഫാത്തിമ ടീച്ചർ. ഭാര്യ ഹാജറ ഊരകം-നെല്ലിപ്പറമ്പ് . മക്കൾ അഫ് ലഹ് റഹ്‌മാൻ, ഹസ്ന റഹ്‌മാൻ, അമീന റഹ്‌മാൻ, ഫജർ റഹ്‌മാൻ, ഹന ഫാത്തിമ, ഹിന ഫാത്തിമ. ജാമാതാക്കൾ: മിർഷ ജെബിൻ കോട്ടക്കൽ, ഷബീറലി പുകയൂർ, സൽമാൻ ഫാരിസ് തറയിട്ടാൽ . സഹോദരങ്ങൾ: മൊഹിയദ്ധീൻ ജിദ്ദ, അബ്ദുൽ സലാം ജിദ്ദ, ഇബ്രാഹിം,മറിയാമു, അയിഷാബി, ബുഷ്‌റ. മയ്യിത്ത് നിസ്കാരം നാളെ (9/10/26) വെള്ളി രാവിലെ 10 മണിക്ക് തിരൂരങ്ങാടി നടുവിലെ പള്ളിയിൽ നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks