തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്കായുളള നോർക്ക റിട്ടേണി ഐ.ഡി കാർഡ് രജിസ്ട്രേഷനായുളള വെബ്ബ് പോര്‍ട്ടലിന്റെയും നോർക്ക സെന്ററില്‍ സജ്ജീകരിച്ച പ്രത്യേകം എന്‍റോള്‍മെന്റ് സഹായ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ് നിര്‍വ്വഹിച്ചു. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു തിരിച്ചെത്തിയവര്‍ക്കായുളള ആധികാരികമായ തിരിച്ചറിയല്‍ രേഖ. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കു പ്രയോജനപ്പെടുന്നതിനൊപ്പം തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്കായുളള വിവിധ ക്ഷേമ പുനരധിവാസ പദ്ധതികള്‍ക്കും റിട്ടേണി ഐ ഡി കാർഡ് പ്രയോജനകരമാകുമെന്ന് പ്രകാശ് പി ജോസഫ് പറഞ്ഞു. വിവിധ പ്രവാസി സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുനീയൂര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.എ ജലീല്‍, പ്രവാസി കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ദിനേശ് ചന്ദന, ജനറല്‍ സെക്രട്ടറി സലീം പളളിവിള, കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ജെ മാത്യു, കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ സെക്ടട്ടറി ബി.എന്‍ അനില്‍ കുമാര്‍, എച്ച്.ഡി. എഫ്.സി സോണല്‍ ഹെഡ് അജു കെ മാത്തന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റിട്ടേണി ഐ.ഡി കാര്‍ഡിന്റെ മാതൃകയും ചടങ്ങില്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ സെക്ഷന്‍ ഓഫീസര്‍ രമണി കെ സ്വാഗതവും സീനിയര്‍ എക്സിക്യൂട്ടീവ് ശ്രീജ എൻ.സി നന്ദിയും പറഞ്ഞു.
രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം നാട്ടില്‍ തിരിച്ചെത്തിയ കേരളീയർക്കാണ് കാർഡിന് അര്‍ഹത. നോർക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ച് പോർട്ടലിൽ പ്രവേശിക്കാം. ഓൺലൈനായും, സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങളിലൂടെയും കാർഡിന് അപേക്ഷ നല്‍കാനാകും. മൂന്നുവർഷത്തെ കാലാവധിയുളള ഐ.ഡി കാർഡിന് 200 രൂപയാണ് ഫീസ്. എൻറോൾമെന്റിനു ശേഷം രേഖകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാകുമ്പോള്‍ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഇ-കാർഡുകൾ ലഭിക്കുന്നതാണ്. പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ്, പ്രവാസി ആയിരുന്നതിനുള്ള തെളിവ് എന്നിവ രജിസ്ട്രേഷനായി നല്‍കണം.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks