അമ്മയും കുഞ്ഞും കിണറ്റിൽ വീണു; രണ്ടു വയസ്സുകാരൻ മരിച്ചു..!

 


കൊണ്ടോട്ടി മുതുവല്ലൂർ മുണ്ടക്കുളത്ത് സ്കൂൾ ഗ്രൗണ്ടിന് സമീപം അമ്മയും രണ്ടു വയസ്സുള്ള കുഞ്ഞും കിണറ്റിൽ വീണു. അപകടത്തിൽ പിഞ്ചുകുഞ്ഞ് മരണപ്പെട്ടു.


ഗുരുതരമായി പരിക്കേറ്റ അമ്മയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.


അപകടവിവരം അറിഞ്ഞ ഉടൻതന്നെ പ്രദേശവാസികളും നാട്ടുകാരും ചേർന്ന് അതിവേഗം രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.


കിണറ്റിൽ നിന്നും പുറത്തെടുത്ത കുഞ്ഞിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Post a Comment

Thanks

أحدث أقدم