പെൻഷൻ അർഹതാ മാനദണ്ഡങ്ങൾ മാറ്റങ്ങൾ വരുത്തി


തിരുവനന്തപുരം: കാലം മാറിയിട്ടും പഴയ മാനദണ്ഡങ്ങൾ തുടരുന്നത് സാമൂഹിക സുരക്ഷാ പെൻഷൻ അർഹരായവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ, പെൻഷൻ അർഹതാ മാനദണ്ഡങ്ങൾ കാലാനുസൃതമായി പുതുക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. 

പ്രത്യേകിച്ച് വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ തുടങ്ങിയവരുടെ ജീവിതസാഹചര്യങ്ങൾ പരിഗണിച്ച് വീട്ടിലെ AC പോലുള്ള ഉപകരണങ്ങളുടെ സാന്നിധ്യവും 1000 cc യിൽ താഴെയുള്ള വാഹനങ്ങ ളും ഒഴിവാക്കി  ആരോഗ്യപരമായ ആവശ്യങ്ങൾക്കായി AC ഉപയോഗിക്കുന്നവർക്കും പെൻഷൻ ആനുകൂല്യം നഷ്ടപ്പെടാത്ത തരത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നായിരുന്നു വിവിധ സംഘടനകളുടെ ആവശ്യം

കാലം മാറുന്നതിനനുസരിച്ച്  ബിപിഎൽ കാർഡ് അംഗങ്ങൾക്കുള്ള മാനദണ്ഡങ്ങളിലും  മാറ്റങ്ങൾ വരുത്തണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്ത് ആവശ്യപ്പെട്ടു.

Post a Comment

Thanks

أحدث أقدم