ജനാധിപത്യത്തെ സംരക്ഷിക്കുക | വോട്ടവകാശം സംരക്ഷിക്കുക

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് മൂന്നിയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് വാർഡ് 12, 14 കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.


പ്രത്യേക തീവ്ര വോട്ടർപട്ടിക പുനഃപരിശോധനയായ SIR നടപടിയുടെ ഭാഗമായി 13 കോടിയിലധികം വോട്ടർമാരുടെ പേരുകൾ ഡ്രാഫ്റ്റ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഉയർന്ന ആശങ്കകളും പ്രതിഷേധങ്ങളും ശക്തമായ സാഹചര്യത്തിലാണ് ജാഥ സംഘടിപ്പിച്ചത്.


അർഹരായ ഒരു പൗരന്റെയും വോട്ടവകാശം നഷ്ടപ്പെടരുത്. വോട്ടർ പട്ടികയിലെ തിരുത്തലുകൾ പൂർണ്ണമായ സുതാര്യതയോടെയും നിയമാനുസൃതമായും നടത്തണം. ജനാധിപത്യത്തിന്റെ കാവൽക്കാരായ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും സംരക്ഷിക്കപ്പെടണം.


ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്നും ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും പ്രതിഷേധ ജാഥയിൽ ആവിശ്യപ്പെട്ടു..


സംസ്ഥാന മുസ്‌ലിം ലീഗ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം കഴിഞ്ഞ ദിവസം വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലും പ്രതിഷേധ ജാഥ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി വിവിധ പഞ്ചായത്തുകളിലും പ്രതിഷേധ പരിപാടികൾ നടന്നുവരികയാണ്.


ഇതിന്റെ ഭാഗമായി മൂന്നിയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് വാർഡ് 12, 14 കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. വാർഡ് ഭാരവാഹികളും നേതാക്കളും പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.


നേതാക്കളുടെയും പ്രവർത്തകരുടെയും മികച്ച സഹകരണത്തോടെയും സജീവ പങ്കാളിത്തത്തോടെയും നടന്ന പ്രതിഷേധ ജാഥ വൻ വിജയമായി സമാപിച്ചു.

Post a Comment

Thanks

أحدث أقدم