കരിപ്പൂർ : കരിപ്പൂർ വിമാനത്താവള വികസനവും സുരക്ഷാ മാനദണ്ഡങ്ങളും കാരണം പ്രദേശവാസികൾ അനുഭവിക്കുന്ന കടുത്ത ദുരിതം ചൂണ്ടിക്കാട്ടി ടി.പി. അഷ്റഫലി എം.എൽ.എ. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ എൻ.ഒ.സി ലഭിക്കാത്തതിനെ തുടർന്ന് കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും വീടുകളും മറ്റ് കെട്ടിടങ്ങളും നിർമിക്കാൻ സാധിക്കാതെ ജനങ്ങൾ വലയുകയാണെന്ന് അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.
വിമാനത്താവളത്തിന് ചുറ്റുമുള്ള 20 കിലോമീറ്റർ പരിധിയിലെ നിർമാണ പ്രവർത്തനങ്ങൾക്കാണ് എയർപോർട്ട് അതോറിറ്റി പ്രത്യേക എൻ.ഒ.സി നിർബന്ധമാക്കിയിട്ടുള്ളത്.
നിലവിലുള്ള കടുപ്പമേറിയ നിബന്ധനകൾ കാരണം കൊണ്ടോട്ടി നഗരസഭയുടെ മാസ്റ്റർ പ്ലാൻ സർവേകൾ പോലും തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്. ഈ വിഷയത്തിൽ ജനങ്ങൾക്ക് ആശ്വാസമാകുന്ന രീതിയിൽ ശാശ്വത പരിഹാരം കാണാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

إرسال تعليق
Thanks