പെരുവള്ളൂർ:വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ പടിക്കൽ ഭാഗത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി എൻട്രിയും എക്സിറ്റും ലഭിക്കാത്തത് മൂലം പ്രദേശം വലിയ ഗതാഗത പ്രതിസന്ധിയിലാണ്. പള്ളിക്കൽ, പെരുവള്ളൂർ, മൂന്നിയൂർ, തേഞ്ഞിപ്പാലം എന്നീ പഞ്ചായത്തുകളിലെ സാധാരണക്കാരായ യാത്രക്കാരും ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങളും ദിവസേന ഇതിന്റെ പേരിൽ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നാട്ടുകാരുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വള്ളിക്കുന്ന് നിയോജകമണ്ഡലം എം.എൽ.എ ടി. വി. ഇബ്രാഹിമിന് ബ്ലോക്ക് പ്രസിഡന്റ് ഗഫൂർ പള്ളിക്കൽ നിവേദനം സമർപ്പിച്ചു.
ചടങ്ങിൽ ബ്ലോക്ക് ഭാരവാഹികളായ അഷ്റഫ് ഒറുവിൽ, കെ. വിമല എന്നിവരും സന്നിഹിതരായിരുന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks