ചരിത്രവിജയമായി കാലിക്കറ്റിന്റെ ഗ്രാജ്വേഷന്‍ സെറിമണി


ബിരുദജേതാക്കള്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റ് കൈമാറുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണി ചരിത്രവിജയം. മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് വിതരണത്തോടെ ഈ വര്‍ഷത്തെ ചടങ്ങ് സമാപിച്ചു. 

വിദൂരവിഭാഗം വഴി ബിരുദം നേടിയ 78 വയസ്സുകാരന്‍ മണിമൂളി സ്വദേശി കെ.എം. ഏലിയാസ്, 73 വയസ്സുള്ള വേങ്ങര സ്വദേശി വി. ഭാസ്‌കരന്‍, 65 വയസ്സുള്ള എടക്കര സ്വദേശി തങ്കച്ചന്‍ പൗലോസ് എന്നിവര്‍ ഉള്‍പ്പെടെ 1067 പേരാണ് ഇവിടെ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.




അഭിമാനാര്‍ഹമായ ഗ്രാജ്വേഷന്‍ സെറിമണി അഭിനന്ദനാര്‍ഹമാണെന്നും വരും വര്‍ഷങ്ങളിലും തുടരണമെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ പരിധിയിലെ ജില്ലകളായ വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നിവിടങ്ങളിലായി നടത്തിയ സര്‍ട്ടിഫിക്കറ്റ് വിതരണച്ചടങ്ങ് വിജയമാക്കിത്തീര്‍ത്ത പരീക്ഷാഭവന്‍ ജീവനക്കാരെ വൈസ് ചാന്‍സലര്‍ അഭിനന്ദിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി.

സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി. കെ. ഖലീമുദ്ധീന്‍, അഡ്വ. എം.ബി. ഫൈസല്‍, ഡോ. ടി. വസുമതി, സി.പി. ഹംസ, ടി.ജെ. മാര്‍ട്ടിന്‍, ഡോ. കെ. മുഹമ്മദ് ഹനീഫ, ഡോ. പി. റഷീദ് അഹമ്മദ്, പി. സുശാന്ത്, പി.എസ്.എം.ഒ. കോളേജ് മാനേജര്‍ എം.കെ. ബാവ, പ്രിന്‍സിപ്പല്‍ കെ. അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ് നന്ദി പറഞ്ഞു.


ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാല മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ബിരുദസര്‍ട്ടിഫിക്കറ്റ് വിതരണച്ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദസര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങള്‍ തുടങ്ങിയവര്‍ക്കൊപ്പം

Post a Comment

Thanks

Previous Post Next Post
Moonniyur Vartha