പടിക്കലിൽ ലോറികൾ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ചേളാരി: കോഴിക്കോട്-തൃശൂർ ദേശീയപാതയിൽ ചേളാരി പടിക്കലിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കല്ലുമായി പോവുകയായിരുന്ന ലോറിയുടെ പിന്നിൽ മിനിലോറി ഇടിച്ചാണ് അപകടമുണ്ടായത്.

പടപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ, രണ്ടത്താണി സ്വദേശി അൻവർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha