കോട്ടക്കൽ | നാടിന്റെ സമഗ്ര പുരോഗതിക്ക് മഹല്ലുകളുടെ കൃത്യമായ വികസന കാഴ്ചപ്പാട് അനിവാര്യ മാണെന്ന് എടരിക്കോട് താജുൽ ഉലമ ടവർ ഓഡിറ്റോറിയത്തിൽ നടന്ന കേരള മുസ് ലിം ജമാ അത്ത് മലപ്പുറം വെസ്റ്റ് ജില്ലാ മിഹ്റാബ് സമ്മേളനം അഭിപ്രാ യപ്പെട്ടു.
സമുദായ നന്മക്കും സാമുഹിക ഐക്യത്തിനും അടിത്തറ യിടുന്നത് മഹല്ലിന്റെ വ്യവസ്ഥാ പിതമായ പ്രവർത്തനങ്ങളാണ്. കേരളീയ സാമൂഹിക അന്തരീക്ഷത്തിൽ നിർണായക സ്വാധീനം ചെലുത്താൻ മഹല്ല് കൂട്ടാ യ്‌മകൾക്ക് കഴിയും. കേവലം ആരാധനാ കേന്ദ്രങ്ങൾ എന്നതിനപ്പുറം വിദ്യാഭ്യാസം, സാന്ത്വന പ്രവർത്തനം, സാമൂഹിക സാംസ്കാരിക ഉന്നമനം, ലഹരി വിരുദ്ധ ബോധവത്‌കരണം തു ടങ്ങിയ മേഖലകളിൽ കൂടുതൽ സജീവമാകേ ണ്ടതുണ്ട്.
ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും ഏകോപിതമായ പ്രവർത്തനങ്ങൾ
മഹല്ലുക്ക് മുൻഗണന നൽകണമെന്നും അതിലൂടെ മാത്രമേ മഹല്ല് ശാക്തീ കരണം സാധ്യമാകൂ.
പ്രദേശത്തെ കുടുംബങ്ങളുടെ കൃത്യമായ വിവ രശേഖരണം നടത്തുക, സാമ്പത്തികമായി പിന്നാക്കം നിൽക്കു ന്നവരെ കൈപിടിച്ചുയർത്തുക, യുവതലമുറയെ സന്മാർഗപാതയിൽ നിലനിർത്തുക എന്നിവ സമ്മേളനം ആഹ്വാനം ചെയ്‌തു.
സമസ്ത കേന്ദ്ര മുശാവറ അംഗം അഹമ്മദ് അബ്ദുല്ല അഹ്‌സനി ചെങ്ങാനി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡൻ്റ് ഊരകം അബ്ദുർറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് കുറ്റമ്പാറ അബ്ദുറഹ്മാൻ സഖാഫി, സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുശോല അബ്ദുൽ ജലീൽ സഖാഫി വിഷയാവതരണം നടത്തി. അബ്ദുറശീദ് ബാഖവി പ്രാർഥന നടത്തി. സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, ബഷീർ ഹാജി പടിക്കൽ, മുഹമ്മദ് ഹാജി മൂന്നിയൂർ, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി എസ് കെ ദാരിമി എടയൂർ, വാരിയത്ത് മുഹമ്മദ് അലി അൻവരി, അബ്ദുൽ ഖാദിർ അഹ്‌സനി മമ്പീതി, അബ്ദുൽ ജബ്ബാർ ബാഖവി ഊരകം, മു ഹമ്മദലി സഖാഫി കൊളപ്പുറം, ജാഫർ ഇർഫാനി പല്ലാർ, എം വി അബ്ദുർറഹ്മാൻ ഹാജി തിരുരങ്ങാടി, അബ്ദുസ്സമദ് മുട്ടനൂർ, പി വി മുഹമ്മദ് ഹാജി വലിയ പറപ്പൂർ, കുഞ്ഞു കുണ്ടിലങ്ങാടി സംബന്ധിച്ചു.
സുലൈമാൻ ഇന്ത്യനൂർ സ്വാഗതവും സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി നന്ദി യും പറഞ്ഞു.

إرسال تعليق
Thanks