തിരൂരങ്ങാടി: കെ.എൻ.എം. തിരൂരങ്ങാടി മണ്ഡലം മദ്റസാ കോംപ്ലക്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി സംഘടിപ്പിച്ച ടീച്ചേഴ്സ് ട്രെയിനിംഗ് ക്യാമ്പ് കരുമ്പിൽ സലഫി മദ്റസയിൽ നടന്നു. തജ്‌വീദ് വിഷയത്തിൽ അധ്യാപകരുടെ അറിവും അധ്യാപന മികവും മെച്ചപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ പരിശീലന സെഷനുകൾ നടന്നു.
കെ.എൻ.എം. മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുവിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. മദ്റസാ കോംപ്ലക്സ് സെക്രട്ടറി സി.വി.എം. ശരീഫ് സ്വാഗതം പറഞ്ഞു. മുഹമ്മദ് ബിൻ അലി തജ്‌വീദ് വിഷയത്തിൽ പരിശീലന ക്ലാസിന് നേതൃത്വം നൽകി.
മുഹമ്മദ് മാസ്റ്റർ വലിയോറ, സുൽഫിക്കർ അലി, സാനിയ ടീച്ചർ, നിഹാൽ പി.എം., ഹംസ പുതുപ്പറമ്പ്, ഫഹദ് എന്നിവർ സംസാരിച്ചു. നബീൽ സ്വലാഹി നന്ദി പറഞ്ഞു.
ഖുർആൻ പാരായണത്തിലെ തജ്‌വീദ് നിയമങ്ങൾ, ഉച്ചാരണ ശുദ്ധി, അധ്യാപനത്തിലെ പ്രായോഗിക രീതികൾ തുടങ്ങിയ വിഷയങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തി. ആഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 7 മണിക്ക് നടന്ന ക്യാമ്പിൽ മദ്റസാ കോംപ്ലക്സിന് കീഴിലെ അധ്യാപകർ പങ്കെടുത്തു.

Post a Comment
Thanks