വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട്: വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കോഴിക്കോട് മാവൂർ റോഡിൽ, കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവം.


കോഴിക്കോട് സ്വദേശിയായ ആദിൽ റോഷൻ (39) ആണ് മരിച്ചത്. വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.


കുത്തേറ്റ ആദിലിനെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികളും യാത്രക്കാരും ചേർന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Post a Comment

Thanks

Previous Post Next Post