ജിസാനിലെ ദർബിലുണ്ടായ വാഹനാപകടത്തെ തുടർന്ന്
കഴിഞ്ഞ തിങ്കളാഴ്ച്ച (03/08/2026) മരണപ്പെട്ട മൂന്നിയൂർ ചിനക്കൽ സ്വദേശി എരണിക്കൽ നൗഫലിൻ്റെ ജനാസ നിസ്കാരവും ഖബറടക്കവും ഇന്ന്(06/08/2026) വ്യാഴാഴ്ച്ച വൈകുന്നേരം അസർ നിസ്‌കാര ശേഷം ദർബ് ബഹറ റോഡിലെ മസ്ജിദ് ജൗഹറയിൽ വെച്ച് നടക്കും.നൗഫലിൻ്റെ ബന്ധു ക്കൾ,നാട്ടുകാർ,സുഹൃത്തുക്കൾ അടക്കമുള്ള എല്ലാവരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
ഇന്ന് ളുഹ്‌റിന് മുമ്പ് അബൂ അരീഷ് മഗ്സലയിൽ കുളിപ്പിക്കൽ പൂർത്തിയാക്കി ഒരു മണിക്ക് അബൂഅ രീഷ് അൽ ഗറാവി മസ്ജിദിൽ ജനാസ നിസ്‌കാരത്തിന് സൗകര്യം ഏർപ്പെടുത്തുന്നുണ്ട്.
അത് കഴിഞ്ഞ് ദർബിലേക്ക് ജനാസയുമായി പുറപ്പെടും.അസറിന് ശേഷം ദർബിലെ മസ്ജിദ് ജൗഹറയിൽ ജനാസ നിസ്കാരവും,തൊട്ടടുത്ത അൽ ഗായിം മഖ്ബറയിൽ ഖബറടക്കവും നടക്കും.

Post a Comment
Thanks