പരപ്പനങ്ങാടി മുസ്ലിം ലീഗ് മുനിസിപ്പൽ കൗൺസിലർമാർക്ക് പരിശീലനം സംഘടിപ്പിച്ചു


  പരപ്പനങ്ങാടി: മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി മുനിസിപ്പൽ കൗൺസിലർമാർക്കായി സംഘടിപ്പിച്ച പരിശീലനം 'സ്കിൽ അപ് -2k26 'മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.

 പാണക്കാട് ഹാദിയ സെന്ററിൽ വെച്ച് നടന്ന പ്രോഗ്രാമിൽ പ്രസിഡന്റ് അലി തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. 


  വിവിധ സെഷനുകളിലായി മുജീബ് കാടേരി, ഡോ. വി. പി ഹാറൂൺ റഷീദ്, പി. കെ ഷറഫുദ്ദീൻ എന്നിവർ ക്ലാസെടുത്തു.

 പി. എം.എ സമീർ എം. എൽ. എ , പി. എസ്. എച്ച് തങ്ങൾ, വി.പി കോയ ഹാജി, എച്ച്. ഹനീഫ, സിദ്ദീഖ് അമ്മാറമ്പത്ത്, പി. അലി അക്ബർ, ചെയർപേഴ്സൺ പി. സുബൈദ ടീച്ചർ, ഷമീം കിഴക്കിനിഴകത്ത് എന്നിവർ പ്രസംഗിച്ചു.


 ജനറൽ സെക്രട്ടറി സി.അബ്ദുറഹ്മാൻകുട്ടി സ്വാഗതവും ട്രഷറർ കെ. കെ  മുസ്തഫ തങ്ങൾ നന്ദിയും പറഞ്ഞു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

Previous Post Next Post