സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്


കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 1080 രൂപ കുറഞ്ഞ് 1,14,960 രൂപയായി. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് കുറഞ്ഞത്. 14,370 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.


  ഒരാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 5000 രൂപയുടെ കുറവാണിണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. വരാനിരിക്കുന്ന അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകളും പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ സൂചനയുമാണ് പ്രധാനമായി സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും എണ്ണവിലയും സ്വര്‍ണവിലയില്‍ മാറ്റം വരുന്നതിനു കാരണമാകുന്നുണ്ട്.

Post a Comment

Thanks

أحدث أقدم