2025-26 അധ്യായന വർഷത്തിലെ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ നടന്ന പൊതു പരീക്ഷയിൽ തയ്യാല റെയ്ഞ്ച് തലത്തിൽ പ്ലസ് ടു ക്ലാസിൽ രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയ കൊടിഞ്ഞി ഫാറൂഖ് നഗർ മദ്രസത്തുൽ ഹിദായ വിദ്യാർത്ഥികളായ ഫാത്തിമ റിൻഷ നെല്ലിശ്ശേരി, ഫാത്തിമ സനിയ്യ കൊടിഞ്ഞിയത്ത് എന്നീ വിദ്യാർത്ഥികൾക്ക് മദ്രസയിൽ നടന്ന മീലാദ് ഫെസ്റ്റിൽ ഗോൾഡ് കോയിൻ നൽകിയും തെയ്യാല റെയ്ഞ്ച് കമ്മിറ്റിയുടെ ഉപഹാരം നൽകിയും അനുമോദിച്ചു.
വിദ്യാർത്ഥികളെ ഉന്നത വിജയത്തിന് പ്രാപ്തനാക്കിയ മദ്റസ സദർ മുഅല്ലിം മുസ്തഫ സുഹ്‌രി ക്കുള്ള റെയ്ഞ്ച് കമ്മിറ്റിയുടെ ഉപഹാരവും കൈമാറി.
ഫാറൂഖ് നഗർ സുന്നി മസ്ജിദ് മുദരിസ് അബൂബക്കർ ബാഖവി കാവനൂർ, കമ്മറ്റി ഭാരവാഹികളായ മൂസ സഖാഫി, സൈദു ഹാജി, രായിൻകുട്ടി ഹാജി, അലവി ഹാജി, അബ്ദുൽ മജീദ്, നെല്ലിശ്ശേരി, ബഷീർ സഅദി , ഹംസ നീലങ്ങത്ത് തുടങ്ങിയവർ സംബഡിച്ചു.
വിദ്യാത്ഥികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.
മൂസ സഖാഫി സ്വാഗതവും അബ്‌ദുൽ ഖാദർ സഖാഫി നന്ദിയും പറഞ്ഞു.



إرسال تعليق
Thanks