മത്സ്യബന്ധനത്തിനിടെ ആഴക്കടലിൽ വെച്ച് നെഞ്ചുവേദന; താനൂർ സ്വദേശിയായ മത്സ്യ തൊഴിലാളി മരിച്ചു..!


മത്സ്യബന്ധനത്തിനിടെ ആഴക്കടലിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് താനൂർ സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുടി കുപ്പന്റെ പുരക്കൽ പരേതനായ സൈദ് മുഹമ്മദിന്റെ മകൻ ഫൈസൽ (41) ആണ് മരണപ്പെട്ടത്.


തിരൂർ കൂട്ടായി പടിഞ്ഞാറേക്കര ഭാഗത്ത് വെച്ച് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കെ കഴിഞ്ഞ ദിവസമാണ് ഫൈസലിന് പെട്ടെന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്.


ഉടൻ തന്നെ കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ബോട്ട് കരക്കടുപ്പിച്ച് ഫൈസലിനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Post a Comment

Thanks

أحدث أقدم