മൂന്നിയൂർ: യുവാവ് ആംബുലൻസിന് മുമ്പിലേക്ക് ചാടി മരിച്ചു . അന്യ സംസ്ഥാന തൊഴിലാളിയായ ഒഡീഷ സ്വദേശി ഈശ്വർ പ്രധാൻ ആണ് ചേളാരിക്കും പടിക്കലിനും ഇടയിൽ വെച്ച് ആംബുലൻസിന് മുന്നിലേക്ക് ചാടി മരിച്ചത്. ചെമ്മാട് ഭാഗത്ത് നിന്നും ചേളാരിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിന് മുമ്പിലേക്കാണ് യുവാവ് ചാടിയത്. ഗുരുതരമായി പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മാനസിക വിഭ്രാന്തിയുള്ള ഇയാൾ ഇന്ന് രാവിലെ ഒരു കാറിന് മുമ്പിലേക്കും ചാടിയിരുന്നു. പടിക്കൽ വെച്ചാണ് കാറിന് മുമ്പിലേക്ക് ഇയാൾ ചാടിയത്. പരിക്കേറ്റ ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകുകയും റഫർ ചെയ്‌തതിനെ തുടർന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ട് പോവുകയും ചെയ്തിരുന്നു. അവിടെ നിന്നും പോന്നതിന് ശേഷം പിന്നീടാണ് ആംബുലൻസിന് മുമ്പിലേക്ക് ചാടിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks