ഡ്രൈ ഡേയിൽ വൻ മദ്യവേട്ട: തേഞ്ഞിപ്പലത്ത് വ്യാജ മദ്യവും ഐ.എം.എഫ് എല്ലും പിടികൂടി; ഒരാൾ അറസ്റ്റിൽ


പരപ്പനങ്ങാടി: ഡ്രൈ ഡേ പ്രമാണിച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ മദ്യശേഖരവുമായി ഒരാൾ പിടിയിലായി. തേഞ്ഞിപ്പലം  ദേവതിയാൽ സ്വദേശി വടക്കേ നല്ലേരി വീട്ടിൽ പ്രശാന്തിനെയാണ് (44) പരപ്പനങ്ങാടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

 ഇന്നലെ ഉച്ചയ്ക്ക്  തേഞ്ഞിപ്പലം പഞ്ചായത്തിലെ ദേവതിയാൽ ഭാഗത്ത് വടക്കേ നല്ലേരി ബാലന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. കേരളത്തിൽ വിൽപ്പനാനുമതിയില്ലാത്ത 750 മില്ലിലിറ്റർ പുതുച്ചേരി മദ്യവും, വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 4 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും (IMFL) വീടിന്റെ ഹാളിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു.

സംഭവത്തിൽ അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി പരപ്പനങ്ങാടി റേഞ്ച് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.

പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ. സമേഷിന്റെ നേതൃത്വത്തിൽ നടന്ന പട്രോളിംഗിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അബ്ദുസമദ്, പ്രിവന്റീവ് ഓഫീസർ ജയകൃഷ്ണൻ പി. വി, വുമൺ സിവിൽ എക്സൈസ് ഓഫീസർ ദീപ്തി, സി.ഇ.ഒ ഡ്രൈവർ മധു എന്നിവരടങ്ങിയ സംഘമാണ് പങ്കെടുത്തത്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم