ഇനി 8 ദിവസം മാത്രം; ഇ-കെവൈസി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ കൃത്യസമയത്ത് ലഭിക്കാന്‍ ബുദ്ധിമുട്ടിയേക്കും


എല്ലാ ഗാര്‍ഹിക LPG ഉപഭോക്താക്കളും ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി അവരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടത് സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഓഗസ്റ്റ് 15 വരെ സമയമുണ്ട്. നിങ്ങള്‍ കൃത്യസമയത്ത് e-KYC പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗാര്‍ഹിക നിരക്കില്‍ ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. അതേസമയം നേരത്തെ തന്നെ ബയോമെട്രിക് ഇ-കെവൈസി പൂര്‍ത്തിയാക്കിയ ഉപഭോക്താക്കള്‍ വീണ്ടും ഈ നടപടിക്രമം ചെയ്യേണ്ടതില്ല എന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.


ഇ-കെവൈസി പൂര്‍ത്തിയാക്കാന്‍ ഉപഭോക്താക്കളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് എണ്ണക്കമ്പനികള്‍ നിരന്തരം ആളുകളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് എസ്എംഎസ് അയയ്ക്കുന്നുണ്ട്. സമയപരിധിക്കുള്ളില്‍ ആധാര്‍ പരിശോധന പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുന്നത് ഗാര്‍ഹിക നിരക്കില്‍ എല്‍പിജി സിലിണ്ടറുകള്‍ ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടാന്‍ കാരണമായേക്കാം. വ്യാജമായതും ഒരേ വ്യക്തിയുടെ പേരില്‍ ഒന്നിലധികമായി എടുത്തിട്ടുള്ളതുമായ LPG കണക്ഷനുകള്‍ കണ്ടെത്തി ഒഴിവാക്കുകയാണ് ഈ കാമ്പെയ്നിന്റെ ലക്ഷ്യം. ഇതിലൂടെ അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മാത്രമായി സര്‍ക്കാര്‍ സബ്‌സിഡി ഉറപ്പാക്കാനാണ് നടപടി

Post a Comment

Thanks

Previous Post Next Post