തിരുവനന്തപുരം : അർഹമായ നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം അതിതീവ്രമായ പ്രതിഷേധത്തിലേക്ക്. സമരം 34-ാം ദിവസത്തിലേക്ക് കടന്നിട്ടും സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകുന്നില്ലെന്നാരോപിച്ച്
ഉദ്യോഗാർഥികൾ പുല്ലുതിന്ന് പ്രതിഷേധിച്ചു. നേരത്തെ മണ്ണുതിന്നും നിരാഹാരം കിടന്നും പ്രതിഷേധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെന്നാണ് സമരക്കാരുടെ ആരോപണം.
സെക്രട്ടേറിയറ്റ് നടയിൽ തുടരുന്ന സമരപ്പന്തലിലാണ് ഉദ്യോഗാർഥികൾ തങ്ങളുടെ പ്രതിഷേധം കൂടുതൽ ശക്തമാക്കിയത്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ച് പുല്ലുതിന്നുന്ന ഉദ്യോഗാർഥികൾ രോഷത്തോടെ കണ്ണീരൊഴുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അർഹതപ്പെട്ട ജോലി ലഭിക്കുന്നതിനായി തെരുവിലിറങ്ങി ഇത്തരം പ്രതിഷേധ മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുന്ന സാഹചര്യം അതീവ വേദനാജനകമാണെന്നും സമരക്കാർ പറയുന്നു
Post a Comment
Thanks