മൂന്നിയൂർ പാറക്കടവ് ജി.എം.യു.പി.സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു.



മൂന്നിയൂർ:മൂന്നിയൂർ ജി എം യു പി എസ് പാറക്കടവിൽ സമഗ്ര ശിക്ഷ കേരള ഫണ്ട്‌ ഉപയോഗിച്ച് കുസാറ്റ് യൂണിവേഴ്സിറ്റി കൊച്ചി നടപ്പിലാക്കുന്ന ക്രീയേറ്റീവ് കോർണിറിന്റെ ഉദ്ഘാടനം ടി.വി. ഇബ്രാഹിം എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌  എ കെ നസീബ അധ്യക്ഷത വഹിച്ചു.

  സൃഷ്ടിപരതയിലൂന്നിയുള്ള പഠനത്തിന് നൂതനമായ സാധ്യതകൾ മുന്നോട്ട് വെയ്ക്കുന്ന ക്രീയേറ്റീവ് കോർണറിന്റെ പ്രവർത്തനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ. പറഞ്ഞു. ചടങ്ങിൽ LSS വിജയികളെ എംഎൽഎ അനുമോദിച്ചു.

പദ്ധതിയുടെ വിശദീകരണം പരപ്പനങ്ങാടി ബി.ആർ.സി. കൃഷ്ണൻ മാഷ് നടത്തി.  പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  എം.എ അസീസ്, CMK മൊയ്‌ദീൻകുട്ടി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  എൻ എം അൻവർ സാദത്ത്, വാർഡ് മെമ്പർ കെ മുനീറ , വെളിമുക്ക് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്  വി പി അഹമ്മദ് കുട്ടി,പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് ഹാസിഫ് വാക്കതൊടിക,  

പി.ടി.എ -എസ്.എം.സി അംഗങ്ങളായ ബാവ, ഷെരീഫ് മാസ്റ്റർ, സിദ്ധിഖ് മാസ്റ്റർ, റഷീദ ബീഗം, സിനി, നസീമത്ത് തുടങ്ങിയവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്ദുറഹ്മാൻ പറമ്പാടൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാജി കെ കെ നന്ദിയും പറഞ്ഞു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

97446633 66

Post a Comment

Thanks

أحدث أقدم