ന്യൂജഴ്സി: എക്‌സ്‌ട്രാ ടൈമിലെ നിർണായക ഗോളിൽ അർജന്റീനയെ 1–0ന് തോൽപ്പിച്ച് സ്പെയിൻ ലോക ചാമ്പ്യന്മാരായി. 106-ാം മിനിറ്റിൽ നിക്കോ വില്യംസിന്റെ ഹെഡർ സ്വീകരിച്ച ഫെറാൻ ടോറസ് നേടിയ ഗോളാണ് സ്പാനിഷ് പടയ്ക്ക് കിരീടം സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമണം അഴിച്ചുവിട്ട സ്പെയിൻ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ മികച്ച സേവുകളാണ് മത്സരം ഗോൾരഹിതമായി മുന്നോട്ട് കൊണ്ടുപോയത്. ലമീൻ യമാൽ, ഒയർസബാൽ, പെദ്രി, ടോറസ് എന്നിവരുടെ ശ്രമങ്ങളെല്ലാം മാർട്ടിനസ് തടഞ്ഞു.
രണ്ടാം പകുതിയിലും സ്പെയിനിന്റെ സമ്പൂർണ ആധിപത്യം തുടർന്നു. ലമീൻ യമാലിന്റെ നേതൃത്വത്തിൽ തുടർച്ചയായി ആക്രമണം നടത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. നിശ്ചിത സമയത്തിന്റെ അധികസമയത്ത് എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അർജന്റീന പത്ത് പേരായി ചുരുങ്ങി. തുടർന്ന് മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീങ്ങി.
എക്‌സ്‌ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ 106-ാം മിനിറ്റിലാണ് ഫെറാൻ ടോറസ് വിജയഗോൾ നേടിയത്. പിന്നീട് സ്പെയിൻ വീണ്ടും വലകുലുക്കിയെങ്കിലും ഓഫ്‌സൈഡ് വിധിയിൽ ഗോൾ നിഷേധിക്കപ്പെട്ടു.
മത്സരത്തിന്റെ ഭൂരിഭാഗവും പ്രതിരോധത്തിലായിരുന്ന അർജന്റീന അവസാന നിമിഷങ്ങളിൽ മാത്രമാണ് ആക്രമണത്തിലേക്ക് കടന്നത്. 117-ാം മിനിറ്റിലാണ് ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ടീമിന്റെ ആദ്യ ഗോൾശ്രമം ഉണ്ടായത്. എന്നാൽ സ്പാനിഷ് പ്രതിരോധം ഉറച്ചുനിന്നതോടെ സമനില കണ്ടെത്താൻ അർജന്റീനയ്ക്ക് സാധിച്ചില്ല.
ഇതോടെ 2010-ന് ശേഷം രണ്ടാം ലോകകപ്പ് കിരീടം സ്പെയിൻ സ്വന്തമാക്കി. ലോകകപ്പ് ഫൈനലിൽ കളിച്ച രണ്ട് തവണയും കിരീടം നേടുന്ന അപൂർവ നേട്ടവും സ്പാനിഷ് പട സ്വന്തമാക്കി..
إرسال تعليق
Thanks