നാലു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ



തിരൂർ: നാലു കിലോ കഞ്ചാവുമായി തിരൂരിൽ രണ്ട് യുവാക്കൾ പിടിയിലായി. പുറത്തൂർ ആശുപത്രിപടിയിലെ മുഹമ്മദ് ഷാനിൽ (29), കൈനിക്കര സ്വദേശി

അമർജൽ കൃഷ്ണ (27) എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. 


ബീരാഞ്ചിറ–പെരുന്തല്ലൂർ റൂട്ടിൽ പുലർച്ചെ 2.30 ന് പട്രോളിങ് നടത്തുന്നതിനിടെ ചെറിയ പറപ്പൂരിലെ മദീന പള്ളിക്ക് എതിർവശത്ത് വച്ചാണ് ഇവരെ പിടികൂടിയത്.


  അവിടെ കാറിലിരിക്കുയായിരുന്ന പ്രതികൾ പൊലീസ് വാഹനത്തെ കണ്ടതോടെ കാർ അതിവേഗത്തിൽ പുറകോട്ട് എടുക്കുന്നതിനിടെ ഫുട്പാത്തിൽ ഇടിച്ച് കാർ കുടുങ്ങി. അതോടെ വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. 


തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്ന് 4 കിലോ 200 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ സ്ഥിരമായി കേരളത്തിന് പുറത്ത് നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നവരാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. തിരൂർ സി.ഐ അനിൽകുമാർ ടി. മേപ്പള്ളി, എസ്.ഐ. സുജിത് എൻ.ആർ., എസ്.ഐ ജിഷ്ണു, സി.പി.ഒമാരായ അനന്തു, ആദർശ്, ആശിഷ് സ്റ്റീഫൻ എന്നിവരങ്ങുന്ന സംഘമാണ് പ്രതികളെ പിടി കൂടിയത്.

Post a Comment

Thanks

أحدث أقدم