കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പർ വിതരണത്തിലെ തകരാറിനെത്തുടർന്ന് ജൂലൈ 18ന് ഉച്ചയ്ക്ക് 1.30 മുതൽ 3.05 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടപരീക്ഷയാണ് റദ്ദാക്കിയത്.
അന്നേദിവസം രാവിലെ 10 മുതൽ 11.35 വരെ നടന്ന ആലപ്പുഴ ജില്ലയിലെ ലജനത്തുൾ മുഹമ്മദീയ എച്ച്എസ്എസ് സ്കൂളിലെ സെന്റർ 2 (എച്ച്എസ്എസ് വിഭാഗം) ൽ നടന്ന പരീക്ഷയും റദ്ദാക്കിയിരുന്നു. പത്താം തരം പൊതു പ്രാഥമിക പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷയുടെ രണ്ടാം ഘട്ടവും ലജനത്തുൾ സ്കൂളിൽ പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്കുളള പുന:പരീക്ഷയും ആഗസ്ത് 22ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.05 വരെ നടത്തും.
ആഗസ്ത് 22 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടിങ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 883/2025, 647/2025 – എൽസി/എഐ) പരീക്ഷ നവംബർ 21ലേക്ക് മാറ്റിവച്ചു. വിശദവിവരങ്ങൾ പിഎസ്‍സി ഔദ്യോഗിക വെബ്സൈറ്റിൽ.
إرسال تعليق
Thanks