പശ്ചിമേഷ്യൻ മേഖലയിൽ തുടരുന്ന സുരക്ഷാപ്രശ്നനങ്ങളെ തുടർന്ന് ജൂലൈ 25 വരെ കേരളത്തിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ എയർപോർട്ടുകളിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള സർവീസുകളെയാണ് ഇത് ബാധിച്ചത്. യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ അടിയന്തര തീരുമാനമെന്നാണ് എയർലൈൻ അധികൃതർ നൽകുന്ന വിശദീകരണം.
സ്കൂൾ അവധിക്കാലമായതിനാൽ നിരവധി മലയാളി പ്രവാസികളാണ് നാട്ടിലേക്ക് പോകാനും അവധി കഴിഞ്ഞ് തിരികെ ഗൾഫ് നാടുകളിലേക്ക് മടങ്ങാനുമായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ പെട്ടെന്നുണ്ടായ ഈ സർവീസ് റദ്ദാക്കൽ യാത്രക്കാരെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്. മറ്റ് ചില എയർലൈനുകൾ സമാന റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും ഉയർന്ന പരിഗണന നൽകുന്നത് എന്ന മറുപടിയാണ് അധികൃതർ നൽകുന്നത്. ഇതോടെ വലിയ തുക നൽകി മറ്റ് എയർലൈനുകളിൽ ടിക്കറ്റെടുക്കാനോ അല്ലെങ്കിൽ യാത്ര തന്നെ നിർത്തിവെക്കാനോ നിർബന്ധിതരായിരിക്കുകയാണ് പ്രവാസികൾ.
إرسال تعليق
Thanks